'ഇന്ത്യൻ ഹെറിറ്റേജ്' സ്റ്റോര്‍ അൽ ഖിറാൻ മാളിൽ പ്രവര്‍ത്തനം ആരംഭിച്ചു

  • 16/02/2024



കുവൈത്ത് സിറ്റി: സമാനതകളില്ലാത്ത ചാരുതയും ഗുണമേന്മയും ആഗ്രഹിക്കുന്നവര്‍ക്ക് ഷോപ്പിംഗ് അനുഭവം പകര്‍ന്ന് കൊണ്ട് ദക്ഷിണ കുവൈത്തിന്‍റെ ഹൃദയഭാഗത്ത് അൽ ഖിറാൻ മാളിൽ 'ഇന്ത്യൻ ഹെറിറ്റേജ്' സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യൻ ഹെറിറ്റേജ് എക്‌സിക്യൂട്ടീവുകളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഫെബ്രുവരി 12നാണ് അൽ ഖിറാനിലെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. 

'ഇന്ത്യൻ ഹെറിറ്റേജ്' 2000ത്തിൽ ഒരു എക്സ്ക്ലൂസീവ് ഇന്ത്യൻ ടെക്സ്റ്റൈൽ ഹൗസായാണ് യാത്ര ആരംഭിച്ചത്. വർഷങ്ങളായുള്ള പ്രവര്‍ത്തന മികവോടെ ഇത് കുവൈത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ സ്റ്റോറുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ആഡംബര സിൽക്ക് മുതൽ ആഡംബര കശ്മീരി വരെയുള്ള അസാധാരണമായ ഗുണനിലവാരത്തിലുള്ള പ്രൊഡക്ടുകളാണ് സ്റ്റോറിന്‍റെ സവിശേഷത. ഈ മാസം അവസാനത്തോടെ അവന്യൂസ് മാളിൽ മറ്റൊരു സ്റ്റോർ തുറക്കാനും ഭാവിയിൽ കൂടുതൽ ട്രെൻഡി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്.

Related News