ഷുവൈഖ് തുറമുഖത്ത് തുറമുഖ കാർണിവൽ; കപ്പലുകൾ കാണാൻ അവസരം

  • 17/02/2024



കുവൈത്ത് സിറ്റി: ദേശീയ അവധി ആഘോഷങ്ങളോടനുബന്ധിച്ച് തുറമുഖ കോർപ്പറേഷൻ ഷുവൈഖ് തുറമുഖത്ത് തുറമുഖ കാർണിവൽ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇതാദ്യമായിട്ടാണ് ഇത്തരമൊരു കാർണിവൽ സംഘടിപ്പിക്കുന്നത്. നിരവധി സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെയും സ്വകാര്യ മേഖലയിൽ നിന്നുള്ള കമ്പനികളുടെ സ്പോൺസർഷിപ്പുലുമാണ് കാർണവൽ നടക്കുന്നത്. ഇന്നലെയും ഇന്നുമായിട്ടാണ് കാർണവൽ നടക്കുകയെന്ന് അധികൃതർ അറിയിച്ചു. 

കോർപ്പറേഷൻ്റെയും അതിൻ്റെ സൗകര്യങ്ങളുടെയും പ്രാധാന്യവും പങ്കും പൗരന്മാരെ പരിചയപ്പെടുത്തുകയാണ് ഈ കാർണിവൽ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കോർപ്പറേഷൻ്റെ ആക്ടിംഗ് ജനറൽ ഡയറക്ടർ ജിഹാദ് അൽ ഹസാവി പറഞ്ഞു.  പ്രത്യേകിച്ച് രാജ്യത്തെ പ്രധാന വാണിജ്യ തുറമുഖമായ ഷുവൈഖ് തുറമുഖത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കണം. ഷുവൈഖ് തുറമുഖത്തെ ബർത്ത് 14, 15 എന്നിവിടങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് ആദ്യമായി അനുമതി കൊടുത്തിട്ടുമുണ്ട്.

Related News