പള്ളി അങ്കണത്തിൽ ഇഫ്താർ വിരുന്നിന് അനുമതി നൽകി ഔഖാഫ്

  • 17/02/2024



കുവൈത്ത് സിറ്റി: നിയന്ത്രണങ്ങൾക്കനുസൃതമായി പള്ളികളുടെ മുറ്റത്ത് ഇഫ്താർ വിരുന്ന് അനുവദിക്കാൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം തീരുമാനിച്ചു. മസ്ജിദിൻ്റെ ഇമാമുമായി ഏകോപിപ്പിച്ച് അംഗീകാരം നേടുന്നതിന് വിരുന്നിൻ്റെ സംഘാടകൻ ഓരോ ഗവർണറേറ്റിലെയും പള്ളികൾ കൈകാര്യം ചെയ്യുന്ന വകുപ്പിന് ഒരു ഔദ്യോഗിക കത്ത് സമർപ്പിക്കണം. പ്രാർത്ഥനയ്ക്ക് അര മണിക്കൂർ മുമ്പ് വിരുന്നിനായി മേശകൾ സജ്ജീകരിക്കാനും പ്രാർത്ഥനയ്ക്ക് ശേഷം മേശകൾ നീക്കം ചെയ്യാനും തീരുമാനം അനുവദിക്കുന്നു. 

എന്നാൽ, മസ്ജിദുകളുടെ പരിസരത്ത് റമദാൻ ടെൻ്റുകൾ സ്ഥാപിക്കുന്നത് വിലക്കിയിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പള്ളിയുടെ ചുവരുകൾക്ക് സമീപമുള്ള റമദാൻ ടെൻ്റുകളിലേക്ക് പള്ളിയുടെ വൈദ്യുതി ബന്ധിപ്പിക്കുന്നതിനും സമ്പൂർണ നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ടെൻ്റുകൾ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിന് വിധേയമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി

Related News