ദേശീയദിനാഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി മുബാറക്കിയ മാർക്കറ്റ്

  • 17/02/2024




കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങളുടെ ആഘോഷത്തിന്റെ ഭാ​ഗമായി അൽ മുബാറക്കിയ മാർക്കറ്റ് കുവൈത്ത് പതാകകളാലും ലൈറ്റുകളാലും അലങ്കരിച്ചു. അവധി ദിവസങ്ങളിൽ മുബാറക്കിയ മാർക്കറ്റിൽ നിരവധി പരിപാടികൾ നടത്താറുണ്ട്. പ്രത്യേകിച്ചും പരമ്പരാഗതവും ജനപ്രിയവുമായതിനാൽ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് മുബാറക്കിയ മാർക്കറ്റ്. കുവൈത്തിന്റെ ഏറ്റവും പ്രമുഖവും പ്രശസ്തവുമായ ലാൻഡ്‌മാർക്കുകളിൽ ഒന്നും കൂ‌ടിയാണ് മുബാറക്കിയ മാർക്കറ്റ്.

Related News