ജലീബ് ഷുവൈക്കിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 32 വർക്ക്ഷോപ്പുകൾ പൂട്ടിച്ചു

  • 17/02/2024



കുവൈത്ത് സിറ്റി: ട്രാഫിക് നിയമം ലംഘിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഫോർ ടെക്‌നിക്കൽ അഫയേഴ്‌സ് അസിസ്റ്റൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദ്വാനി വ്യക്തമാക്കി. ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് അഞ്ചംഗ കമ്മിറ്റിയുടെ സുരക്ഷാ ക്യാമ്പയിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന 32 വർക്ക്ഷോപ്പുകൾ പൂട്ടിച്ചു. ഈ വർക്ക്‌ഷോപ്പുകൾ വാഹനത്തിൻ്റെ സവിശേഷതകളും നിറവും പൂർണ്ണമായും മാറ്റാൻ പ്രവർത്തിച്ചിരുന്നത്. പരിശോധനയിൽ  190 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. സാങ്കേതിക പരിശോധനാ വകുപ്പിലെ ഇൻസ്പെക്ടർമാർ ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

Related News