കുവൈത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതി ഫൈലാക ദ്വീപ്

  • 17/02/2024


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതി ഫൈലാക ദ്വീപ്. ആകെ 106 പുരാവസ്തു സൈറ്റുകളാണ് മേഖലയിൽ ഉൾപ്പെടുന്നത്. ദ്വീപിലെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു സ്ഥലങ്ങൾ വെങ്കലയുഗത്തോളം (ബിസി രണ്ടാം സഹസ്രാബ്ദം) പഴക്കമുള്ളതാണ്. അവ ദിൽമുൻ വാസസ്ഥലങ്ങൾ, ഭരണാധികാരിയുടെ കൊട്ടാരം, ദിൽമുൻ പ്രാർത്ഥന കേന്ദ്രം എന്നിങ്ങനെ അറിയപ്പെടുന്നു. അവയിൽ ഏറ്റവും പുതിയത് എഡി ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുള്ള ഷെയ്ഖ് അഹമ്മദ് അൽ ജാബറിൻ്റെ വിശ്രമകേന്ദ്രമാണ്. കൂടാതെ ഹെല്ലനിസ്റ്റിക് കോട്ടയും ഉൾപ്പെടുന്നു (ബിസി മൂന്ന്, രണ്ടാം നൂറ്റാണ്ടുകൾ). ടെൽ സാദ് എന്നറിയപ്പെടുന്ന ദിൽമുൻ വാസസ്ഥലങ്ങൾ 1950 ബിസി മുതലുള്ള ദിൽമുൻ നാഗരികത മുതലുള്ള വീടുകൾ ഉൾക്കൊള്ളുന്നു. ബിസി 1450 ബിസി മുതലുള്ളതാണ് ദിൽമുൺ വീടുകൾ.

Related News