നിയമലംഘനങ്ങൾ; കുവൈത്തിൽ ജനുവരിയിൽ പൂട്ടിച്ചത് 48 വാണിജ്യ സ്റ്റോറുകൾ

  • 17/02/2024


കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ 48 വാണിജ്യ സ്റ്റോറുകൾ പൂട്ടുകയും 513 പിടിച്ചെടുക്കൽ റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ ലൈസൻസ് ലംഘനവുമായി ബന്ധപ്പെട്ട് വാണിജ്യ നിയന്ത്രണ വകുപ്പ് ആകെ 24 ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മന്ത്രാലയത്തിന്റെയും ത്രികക്ഷി സമിതിയുടെയും കൂടാതെ എമർജൻസി ടീമുകളും കർശന പരിശോധനകളാണ് നടത്തിയത്. ആകെ 608 പിടിച്ചെടുക്കൽ റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അധികൃതർ വിശദീകരിച്ചു.

Related News