കുവൈത്തിൽ ഇന്നുമുതൽ കാലാവസ്ഥയിൽ മാറ്റം

  • 18/02/2024




കുവൈത്ത് സിറ്റി: ശീതകാലത്തിൽ നിന്ന് വസന്തത്തിലേക്കുള്ള ക്രമാനുഗതമായ മാറ്റം ഇന്ന് ആരംഭിച്ചതായി അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. ശീതകാലത്തിൻ്റെ അവസാന ഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. അതിനെ ബ്ലഡ് സ്കോർപിയോൺ എന്നാണ് വിളിക്കുന്നത്. സ്കോർപിയോൺ സീസണിന്റെ  രണ്ടാം കാലഘട്ടമാണ് ഇത്. ഇനി താപനിലയിലെ വർദ്ധനവും വസന്തകാലത്തിലേക്കുള്ള പരിവർത്തനവും ഉണ്ടാകും. സ്കോർപിയൻസ് സീസണിൻ്റെ അവസാനത്തോടെ പകൽ സമയം ക്രമേണ ദൈർഘ്യമേറിയതായി മാറും. കാരണം സൂര്യോദയം രണ്ടാം കാലഘട്ടത്തിൻ്റെ ആരംഭത്തിൽ രാവിലെ 6:25നും സൂര്യാസ്തമയം വൈകുന്നേരം 5:39നും ആയിരിക്കുമെന്നും അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു.

Related News