കുവൈത്ത് പ്രവാസികൾക്ക് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ അനുമതിയുള്ള വാഹനങ്ങളുടെ എണ്ണത്തിൽ പുതിയ തീരുമാനം

  • 18/02/2024

 


കുവൈത്ത് സിറ്റി: വിദേശികൾക്ക് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ അനുമതിയുള്ള വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിർദേശം ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പരിഗണിക്കുന്നു. ലൈസൻസില്ലാത്ത വ്യാപാരം തടയുക, മലിനീകരണം കുറയ്ക്കുക, ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, വാണിജ്യ സമുച്ചയങ്ങൾ, മാർക്കറ്റുകൾ, വിവിധ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൗരന്മാർക്ക് പാർക്കിംഗ് സ്ഥലങ്ങളുടെ ദൗർലഭ്യം പരിഹരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം.

പ്രവാസികൾ വ്യക്തിഗത ആവശ്യങ്ങൾക്കായി രണ്ടിൽ കൂടുതൽ വാഹനങ്ങൾ അവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പ്രവാസിക്ക് ഈ നിർദിഷ്ട സംഖ്യയിൽ കൂടുതൽ വാഹനം ആവശ്യമാണെങ്കിൽ ട്രാഫിക്ക് വിഭാ​ഗത്തെ സമീപിപ്പിച്ച് വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കണം. അനുമതി ലഭിച്ചാൽ തന്നെ സാങ്കേതിക പരിശോധന നടത്തുകയും പരിധി കവിയുന്ന ഓരോ വാഹനത്തിനും പ്രത്യേക ഫീസ് ചുമത്തുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

Related News