കുവൈറ്റ് ദേശീയ അവധി ദിനങ്ങൾ; വിമാന ടിക്കറ്റ് നിരക്കിൽ റോക്കറ്റ് വർധന

  • 18/02/2024


കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തയാറെടുത്ത് തുടങ്ങി. സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് നിരവധി നടപടികൾ നടപ്പിലാക്കുന്നതിനായി എയർപോർട്ട് അധികൃതർ അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ട്. ഈ മാസം 22 മുതൽ 27 വരെ യാത്രക്കാരുടെ എണ്ണം 130,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ്, ഇസ്താംബുൾ, ജിദ്ദ, കെയ്‌റോ, ദോഹ എന്നിവയാണ് ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങൾ.

അതേസമയം, ഇലക്ട്രോണിക് റിസർവേഷൻ സംവിധാനങ്ങളിലൂടെയും ട്രാവൽ ഓഫീസുകളിലൂടെയും യാത്രാ ടിക്കറ്റുകളുടെ വിൽപ്പനയും ഡിമാൻഡും കൂടിയതോടെ ടിക്കറ്റ് നിരക്കിൽ വൻ വർധനയുമുണ്ടായിട്ടുണ്ട്. ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് 100 ശതമാനം വരെ വില ഉയർന്നുവെന്നാണ് കണക്കുകൾ. ഉയർന്ന ഡിമാൻഡ് കാരണമാണ് ടിക്കറ്റ് നിരക്കിൽ വർധനയുണ്ടായതെന്നാണ് വിനോദസഞ്ചാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മെച്ചപ്പെട്ട ആഗോള സാഹചര്യങ്ങൾക്കൊപ്പം യാത്രാ ആവശ്യവും വർഷം തോറും ക്രമാനുഗതമായി വർധിക്കുന്നുണ്ട്.

Related News