അഹമ്മദിയിൽ പ്രവാസിയുടെ 4000 ദിനാർ കൊള്ളയടിച്ചു

  • 19/02/2024


കുവൈത്ത് സിറ്റി: കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പ്രവാസിയെ കൊള്ളയടിച്ചതായി പരാതി. അൽ അഹമ്മദിയിലെ ഒരു പെട്രോൾ പമ്പിന് മുന്നിൽ കത്തിമുനയിൽ വെച്ച് ബലമായി കൊള്ളയടിക്കപ്പെട്ടതായും 4,000 ദിനാർ നഷ്ടപ്പെട്ടതായുമാണ് പ്രവാസി പരാതിപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി 18 ഞായറാഴ്ച അൽ അഹമ്മദി പോലീസ് സ്റ്റേഷനിൽ പ്രവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് ശമ്പളം നൽകാനായണ് ഒരു ദേശീയ ബാങ്കിൽ നിന്ന് ആകെ 4,000 ദിനാർ പ്രവാസി പിൻവലിച്ചത്.

ബാങ്ക് നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെ ഒരു വെളുത്ത ഫോർ വീൽ ഡ്രൈവ് വാഹനം ഓടിക്കുന്ന ഒരു വ്യക്തി പ്രവാസിയെ തടയുകയും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവരുകയുമായിരുന്നു. പ്രവാസിയുടെ കൈവശമുള്ള തുകയെ കുറിച്ച് ബാങ്ക് പരിസരത്തുള്ള ആരെങ്കിലും പ്രതിക്ക് സൂചന നൽകിയിരിക്കാമെന്നാണ് സംശയങ്ങൾ ഉയർന്നിട്ടുള്ളത്. പ്രവാസിയുടെ അക്കൗണ്ടിൻ്റെ ആധികാരികത ഉറപ്പുവരുത്താനും അക്രമിയെ കുറിച്ചും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News