കുവൈത്തിലെ ജനസംഖ്യയുടെ 21 ശതമാനവും ഇന്ത്യക്കാരെന്ന് കണക്കുകൾ

  • 23/02/2024



കുവൈത്ത് സിറ്റി: കുവൈത്തിലെ ആകെ ജനസംഖ്യ 4.859 മില്യണിൽ എത്തിയതായി കണക്കുകൾ. 2022ലെ 4.7 മില്യയണഉമായി താരതമ്യം ചെയ്യുമ്പോൾ 2.6 ശതമാനം അല്ലെങ്കിൽ 122,700 പേരുടെ വർധനവ് ഉണ്ടായതായി ഏറ്റവും പുതിയ സർക്കാർ കണക്കുകൾ കാണിക്കുന്നു. 1.546 മില്യൺ പൗരന്മാരും 3.3 മില്യൺ പ്രവാസികളും ഉൾപ്പെടെ 2023 അവസാനത്തോടെയുള്ള കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ആണ് കണക്കുകൾ അറിയിച്ചത്.

ഇതുപ്രകാരം 2023 ഡിസംബർ അവസാനത്തെ കണക്കനുസരിച്ച്, രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണം മാത്രം ഒരു മില്യണിലേഖറെ എന്ന നിലയിലെത്തിയിട്ടുണ്ട്. ഈജിപ്തുകാരുടെ എണ്ണം കുറഞ്ഞു.  മൊത്തം ജനസംഖ്യയുടെ 32 ശതമാനം കുവൈത്തികളാണ്, അതായത് 1.546 മില്യൺ. 2022-ലെ 1.517 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ കുവൈത്തികളുടെ എണ്ണം ഏകദേശം രണ്ട് ശതമാനം അഥവാ 28,690 വർധിച്ചു. ആകെ ജനസംഖ്യയുടെ 21 ശതമാനം ഇന്ത്യക്കാരാണ്, ഒരു മില്യണിലധികം. രാജ്യത്തെ മൊത്തം പ്രവാസികളുടെ 30 ശതമാനവും ഇന്ത്യൻ പൗരന്മാർ തന്നെയാണ്. അവരുടെ എണ്ണം കഴിഞ്ഞ വർഷം 3.6 ശതമാനം അല്ലെങ്കിൽ 34,950 വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News