യൂത്ത് ഇഫ്താർ 2024 പോസ്റ്റർ പ്രകാശനം

  • 02/03/2024



കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യ കുവൈത്ത് നടത്തുന്ന ഈ വർഷത്തെ യൂത്ത് ഇഫ്താർ 2024, മാർച്ച് 22 വെള്ളിയാഴ്ച വൈകിട്ട് 4.30 ന്, അർദിയ മസ്ജിദ് ഷൈമ അൽ ജാബിറിൽ വെച്ച് നടക്കും. പരിപാടിയുടെ പോസ്റ്റർ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്‌ ഉസാമ അബ്ദുൽ റസാഖ് KIG പ്രസിഡന്റ്‌ പി ടി ശെരീഫിന് കൈമാറി പ്രകാശനം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കേരള ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

പോസ്റ്റർ പ്രകാശന ചടങ്ങിൽ KIG വൈസ് പ്രസിഡന്റ്‌ സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, നാട്ടിൽ നിന്നും എത്തിയ അതിഥി PC ബഷീർ, യൂത്ത് ഇന്ത്യ കുവൈത്ത് എക്സിക്യൂട്ടീവ് അംഗങ്ങൾ ജവാദ് അമീർ, അഖീൽ ഇസ്ഹാഖ്, മുഖ്സിത് എന്നിവർ പങ്കെടുത്തു.

Related News