ഭാരതീയ പ്രവാസി പരിഷദ്‌ കുവൈറ്റും ജനപക്ഷവും സംയുക്ത സമ്മേളനം സംഘടിപ്പിച്ചു

  • 02/03/2024

 


ഭാരതീയ പ്രവാസി പരിഷദ്‌ കുവൈറ്റും ജനപക്ഷം(സെകുലർ) കുവൈത്തും സൺ റൈസ്‌ റെസ്റ്റോറന്റ്‌ മംഗാഫിൽ വച്ച്‌ ഫെബ്രുവരി 26, 2024 സംയുക്ത സമ്മേളനം സംഘിടിപ്പിച്ചു. ശ്രീ.ജേക്കബ്‌ തോമസ്‌ ഐ പി എസ് (റിട്ട.ഡിജിപി കേരള) സമ്മേളനം ഉദ്‌ഘാടനം നിർവഹിച്ചു.തുടർന്ന് മുഖ്യ പ്രഭാഷണം നടത്തുകയും പ്രവർത്തകരുമായി സംവദിക്കുകയും ചെയ്തു.  

തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഭാരതീയപ്രവാസി പരിഷദ്‌ കുവൈത്തും ജനപക്ഷം കുവൈത്തും ഒരുമിച്ച്‌ പ്രവത്തിക്കാൻ സമ്മേളനത്തിൽ തീരുമാനിച്ചു. ശ്രീ.ഷോൺ ജോർജ്ജ്‌, ജനപക്ഷം നേതാവ് ഓൺലെൻ വഴി ആശംസ അറിയിച്ചു.


ബിപിപി പ്രസിഡന്റ്‌ ശ്രീ.സുധീർ വി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിപിപി അഡ്വൈസറി സമിതി അംഗം ശ്രീ ബിനോയ് സെബാസ്റ്റ്യൻ സ്വാഗതം പറയുകയും ഫഹഹീൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീ പ്രഭാകരൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 
ജനപക്ഷം കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീ.വിജോയ്‌ വാസുദേവൻ ആശംസ നേർന്നു

Related News