മുബാറക് അൽ കബീർ നഴ്‌സറിയിൽ കുട്ടിയുടെ വിരൽ നഷ്ടപ്പെട്ടു; പരാതി നൽകി പിതാവ്

  • 21/04/2024


കുവൈത്ത് സിറ്റി: നഴ്സി അധികൃതരുടെ അനാസ്ഥ കാരണം കുട്ടിയുടെ കൈ മുറിഞ്ഞതായി പരാതി നൽകി പിതാവ്. മുബാറക് അൽ കബീർ ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന നഴ്സറിക്കെതിരെയാണ് കുവൈത്തി പൗരൻ പരാതി നൽകിയിട്ടുള്ളത്. കളിക്കുന്നതിനിടെ മകന് പരിക്കേറ്റതായി അറിയിച്ച് കൊണ്ട് തനിക്ക് ഫോൺ കോൾ വരികയായിരുന്നുവെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് എത്തിയപ്പോൾ കൈയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന മകനെയാണ് കണ്ടത്. 

കുട്ടിയെ അതിവേഗം ആശുപത്രിയിലേക്ക് പിതാവ് തന്നെയാണ് കൊണ്ട് പോയത്. കുട്ടിയുടെ വിരലിൻ്റെ ഒരു ഭാഗം മുറിഞ്ഞു പോയെന്നാണ് ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടെത്തിയതെന്ന് പിതാവ് പറയുന്നു. മുറിഞ്ഞു പോയ ഭാ​ഗം കണ്ടെത്താൻ ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ച് ചോദിച്ചപ്പോഴാണ് അത് ഉപേക്ഷിച്ചുവെന്നറിഞ്ഞത്. മുറിഞ്ഞ വിരൽ കട്ടപിടിച്ച രക്തമാണെന്ന് തെറ്റിദ്ധരിച്ച് മാലിന്യത്തിൽ തള്ളുകയായിരുന്നു. ഇത്രയും ​ഗുരുതരമായ പിഴവുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പിതാവ് പരാതി നൽകിയിട്ടുള്ളത്.

Related News