ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച കേസ്; പ്രവാസികൾക്ക് ശിക്ഷ വിധിച്ചു

  • 21/04/2024


കുവൈത്ത് സിറ്റി: ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച കേസിൽ പബ്ലിക് അതോറിറ്റി ഫോർ ഡിസേബിൾഡ് അഫയേഴ്‌സ് (പാഡ)യിലെ രണ്ട് പ്രവാസി ജീവനക്കാർക്ക് ക്രിമിനൽ കോടതി ഏഴു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും. 
മറ്റ് 13 പ്രതികൾക്ക് രണ്ട് വർഷം തടവും 35 പ്രതികളുടെ ശിക്ഷ ഒഴിവാക്കി കൊണ്ട് 500 കുവൈത്തി ദിനാർ പിഴ ചുമത്താനും ഉത്തരവിട്ടിട്ടുണ്ട്. വിധി അന്തിമമല്ലെന്നും അപ്പീൽ കോടതിയിൽ ഭേദഗതി വരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഭിഭാഷകൻ അബ്‍ദുൾഅസീസ് അറബ് പറഞ്ഞു. ഭിന്നശേഷിയുള്ളവർക്ക് നൽകേണ്ട അവകാശങ്ങൾ റദ്ദാക്കുന്നത് തുടരാൻ ഈ വിധി അനുവദിക്കുന്നില്ലെന്നും അഭിഭാഷകൻ അറബ് വ്യക്തമാക്കി.

Related News