വ്യാജ ഉത്പന്നങ്ങൾ; നടപടി

  • 21/04/2024


കുവൈത്ത് സിറ്റി: അൽ അർദിയ അൽ ഹെർഫിയ്യ പ്രദേശത്തെ ഒരു പച്ചക്കറി, പഴം കടയ്‌ക്കെതിരെ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. വാണിജ്യ വഞ്ചന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉത്പന്നങ്ങൾ നിർമ്മിച്ച രാജ്യത്തിൻ്റെ ലേബലുകൾ മാറ്റുകയും വലിയ പാക്കേജുകളും ബോക്സുകളും ചെറിയവയായി വിഭജിക്കുകയും ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ചതായണ് കണ്ടെത്തിയിട്ടുള്ളത്. ജഹ്‌റ, ഫർവാനിയ എമർജൻസി ടീമുകളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കുറ്റവാളികൾക്കെതിരെ നിയമനടപടികൾ തുടരുകയാണ്.

Related News