റെസിഡൻസി നിയമ ലംഘകർക്കുള്ള നടപടിക്രമങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • 22/04/2024


കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിച്ച പ്രവാസികൾക്ക് രാജ്യം വിടുന്നതിനോ അവരുടെ സ്റ്റാറ്റസിൽ മാറ്റം വരുത്തുന്നതിനോ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്‌മെൻ്റ്. ഞായറാഴ്ച മുതൽ പ്രവാസികൾ തങ്ങളുടെ റെസിഡൻസിയിൽ ഭേദഗതി വരുത്തുന്നതിന് രാവിലെ ഔദ്യോഗിക പ്രവൃത്തി സമയത്ത് അവർ താമസിക്കുന്ന ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റുകൾ എത്തണം.

രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് വൈകുന്നേരം 3:00 മുതൽ രാത്രി 8:00 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പുതിയ പാസ്‌പോർട്ടുകളോ യാത്രാ രേഖകളോ ഉള്ളവർ മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകളിലെ കമ്പ്യൂട്ടർ സംവിധാനങ്ങളിൽ അത്തരം രേഖകൾ രജിസ്റ്റർ ചെയ്യണം. 
രാജ്യം വിടാൻ ആഗ്രഹിക്കുന്നവരും ആഭ്യന്തര മന്ത്രാലയത്തിൻ്റെ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാധുവായ പാസ്‌പോർട്ടുകളുള്ളവരും മേൽപ്പറഞ്ഞ വകുപ്പുകൾ സന്ദർശിക്കേണ്ടതില്ല.

Related News