കുവൈത്തിൽ ഇന്ത്യൻ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതായി ഇന്ത്യൻ അംബാസിഡർ

  • 22/04/2024


കുവൈത്ത് സിറ്റി: രാജ്യത്തെ പ്രഥമ ഇന്ത്യൻ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദീർഘകാല നയതന്ത്ര ബന്ധത്തിൽ ഒരു പുതിയ അധ്യായമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 62 വർഷത്തെ ചരിത്രത്തിൽ ഇതൊരു വലിയൊരു മുന്നേറ്റമാണ്. എല്ലാ ഞായറാഴ്ചകളിലും എഫ്എം 93.3 ലും എഎം 96.3 ലും സംപ്രേഷണം ചെയ്യുന്ന കുവൈത്ത് റേഡിയോയിൽ ഒരു ഇന്ത്യൻ പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം നൽകിയതിന് ഇന്ത്യൻ എംബസി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിന് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വർധിപ്പിക്കുന്ന ഒരു സുപ്രധാന നിമിഷമമെന്നാണ് ഇന്ത്യൻ എംബസി ഈ അവസരത്തെ വിലയിരുത്തിയത്. എല്ലാ ഞായറാഴ്ചകളിലും രാത്രി 8:30 മുതൽ 9 വരെ ഷെഡ്യൂൾ ചെയ്ത കുവൈത്തിലെ ആദ്യത്തെ ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിൻ്റെ സമാരംഭമാണ് കുറിച്ചിട്ടുള്ളത്.

Related News