കർശന ട്രാഫിക്ക് പരിശോധന; 49 കുട്ടികൾ പിടിയിൽ

  • 22/04/2024


കുവൈത്ത് സിറ്റി: രാജ്യത്ത് കർശന ട്രാഫിക്ക് പരിശോധനകൾ തുടർന്ന് അധികൃതർ, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ പരിശോധനകളിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 26,778 നോട്ടീസുകൾ പുറപ്പെടുവിച്ചു. 95 വാഹനങ്ങളും 93 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 32 പേരെ കസ്റ്റഡിയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാറണ്ട് പുറപ്പെടുവിച്ച 63 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 49 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും താമസ നിയമം ലംഘിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related News