ഭർത്താക്കന്മാരുടെ അവ​ഗണന; വിവാഹമോചനം ആവശ്യപ്പെട്ട് കുവൈത്തിൽ നിരവധി സ്ത്രീകൾ

  • 23/04/2024


കുവൈത്ത് സിറ്റി: മോശം പെരുമാറ്റം, ബഹുഭാര്യത്വം, അവ​ഗണന തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് 100-ലധികം കുവൈത്തി സ്ത്രീകൾ വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ. ചില ഭർത്താക്കന്മാർ സാമ്പത്തികമായി പോലും അവർക്ക് സംരക്ഷണം നൽകുന്നില്ലെന്നും മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തുകയും ഭാര്യമാരുടെ ക്ഷേമത്തെക്കുറിച്ച് പോലും ചോദിക്കാത്ത അവ​ഗണിക്കുന്ന സാഹചര്യത്തിലാണ് വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് അഭിഭാഷക ഹൗറ അൽ ഹബീബ് പറഞ്ഞു. കണക്കുകൾ പ്രകാരം ബഹുഭാര്യത്വമുള്ള ഏകദേശം 1,400 കുവൈത്തി പൗരന്മാരുണ്ടെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

Related News