കുവൈത്തിൽ താപനില കുതിക്കുന്നതോടെ വൈദ്യുതി ഉപയോ​ഗവും ഉയരുന്നു; പ്രതിസന്ധി

  • 23/04/2024


കുവൈത്ത് സിറ്റി: രാജ്യത്ത് താപനില കുതിക്കുന്നതോടെ ഇലക്ട്രിക്കൽ ലോഡ് സൂചികയും ഉയർന്ന് തുടങ്ങി. വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ റെക്കോർഡ് ബ്രേക്കിംഗ് വൈദ്യുതി ഉപഭോഗ നിരക്ക് സൂചിപ്പിക്കുന്ന തരത്തിലാണ് വൈദ്യുതി ഉപഭോ​ഗ നിരക്ക്. വേനൽക്കാലത്ത് ആരംഭിച്ച് 2028 വരെ നീളുമെന്ന് പ്രതീക്ഷിക്കുന്ന വൈദ്യുതി ഉൽപാദന ക്ഷാമ പ്രതിസന്ധിയാണ് മന്ത്രാലയം നേരിടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ പദ്ധതികളില്ലാത്തതിനാൽ പ്രത്യേകിച്ച് പുതിയ പാർപ്പിട മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന നഗര വിപുലീകരണം കാരണം പ്രതിസന്ധി വർഷം തോറും വഷളായേക്കാമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

വൈദ്യുതി, ജല ഉൽപ്പാദന പദ്ധതികൾ നിർദേശിക്കുന്നതിലും നടപ്പാക്കുന്നതിലും വരുന്ന കാലതാമസമാണ് മന്ത്രാലയം ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. ഇതിൽ മന്ത്രാലയമോ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി അതോറിറ്റിയോ നിർദ്ദേശിക്കുന്ന പദ്ധതികൾ ഉൾപ്പെടുന്നു. കൂടാതെ, ജനറേഷൻ സ്റ്റേഷനുകളിലെ ഉൽപ്പാദന യൂണിറ്റുകൾ കാലഹരണപ്പെട്ടതും അവയുമായി ബന്ധപ്പെട്ട ഉയർന്ന അറ്റകുറ്റപ്പണി ചെലവുകളും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Related News