സോഷ്യൽ മീഡിയ പോസ്റ്റ്; കുവൈത്തിൽ ബ്ലോഗർക്ക് അഞ്ച് വർഷം തടവ്

  • 23/04/2024


കുവൈറ്റ് സിറ്റി : സോഷ്യൽ മീഡിയ സൈറ്റായ സ്‌നാപ്ചാറ്റിലും എക്‌സ് പ്ലാറ്റ്‌ഫോമിലും പോസ്റ്റിട്ടതിന് കുവൈറ്റ് ബ്ലോഗറെ ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ഇയാൾ തൻ്റെ സോഷ്യൽ മീഡിയയിലൂടെ കുവൈറ്റിലെയും എമിറേറ്റിലെയും ഭരണാധികാരികളെ അധിക്ഷേപിക്കുകയും ജുഡീഷ്യറിയെ അവഹേളിക്കുകയും കുവൈറ്റ് പതാകയെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

എക്‌സ് എന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെ സൗഹൃദ രാജ്യവുമായുള്ള കുവൈത്തിൻ്റെ ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള വാചകങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചതിന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തി. ജുഡീഷ്യറിയെയും ജുഡീഷ്യൽ അധികാരത്തെയും അപമാനിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Related News