ജലീബ് അൽ ഷുവൈഖിൽ പ്രവാസിയുടെ കൊലപാതകം; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

  • 24/04/2024


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ് മേഖലയിൽ പ്രവാസിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. മേഖലയിൽ സുഡാനി പൗരൻ്റെ കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ട് എട്ട് മണിക്കൂറിനുള്ളിൽ തന്നെ ആഭ്യന്തര ക്രിമിനൽ സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തിൻ്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി അധികൃതർ വിശദീകരിച്ചു. ഇയാൾ കസ്റ്റഡിയിലാണെന്നും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

Related News