ആറ് ശതമാനത്തിലധികം വളർച്ചാ നിരക്ക് നിലനിർത്തുന്ന ഒരേയൊരു രാജ്യം ഇന്ത്യയെന്ന് ഡോ. ആദർശ് സ്വൈക

  • 24/04/2024



കുവൈത്ത് സിറ്റി: വ്യാപാരവും വാണിജ്യവുമാണ് ഇന്ത്യ - കുവൈത്ത് ബന്ധങ്ങളുടെ അടിസ്ഥാനമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. രണ്ട് രാജ്യങ്ങളും പരിവർത്തനത്തിന് വിധേയമാകുന്ന ആധുനിക കാലത്ത് ഈ മേഖലകളുടെ പ്രസക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയും 2035 വിഷനുമായി മന്നോട്ട് പോകുന്ന കുവൈത്തും ഈ അടിത്തറയെ അവസരമാക്കി മാറ്റുന്നതിനുള്ള വെല്ലുവിളിയാണ് നേരിടുന്നത്.

ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയും അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യ, 3.5 ട്രില്യൺ ഡോളറിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) എത്തിയതിൽ അഭിമാനിക്കുന്നുവെന്ന് ഇന്ത്യ - കുവൈത്ത് നിക്ഷേപ സമ്മേളനത്തിൻ്റെ രണ്ടാം പതിപ്പിൽ സംസാരിച്ച് കൊണ്ട് അംബാസഡർ സ്വൈക വിശദീകരിച്ചു. 2027-2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നുത്. ആഗോളതലത്തിൽ ഏറ്റവും വലിയ തൊഴിലാളി ജനസംഖ്യയുള്ളതും ഇന്ത്യയിലാണ്. കഴിഞ്ഞ വർഷം 7.2 ശതമാനം ജിഡിപി വളർച്ചയോടെ, കഴിഞ്ഞ ദശകത്തിൽ പ്രതിവർഷം 6 ശതമാനത്തിലധികം വളർച്ചാ നിരക്ക് നിലനിർത്തുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.

Related News