സിവിൽ സർവീസ് കൗൺസിൽ കുവൈത്തിവത്കരണം വേ​ഗത്തിലാക്കുന്നു

  • 24/04/2024


കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ലീഗൽ ഡിപ്പാർട്ട്‌മെൻ്റ് അംഗങ്ങൾക്ക് 2023-24 സാമ്പത്തിക വർഷത്തെ ഫത്വയിലും നിയമനിർമ്മാണത്തിലും ഉള്ള ഗ്രേഡുകൾക്ക് തുല്യമായ വാർഷിക സാമ്പത്തിക ബോണസ് അനുവദിക്കുന്നതിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നൽകി. കുവൈത്തിവത്കരണം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും കമ്മീഷൻ ചൂണ്ടിക്കാട്ടി. കൗൺസിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റിൽ നിലവിൽ 14 പേർ ജോലി ചെയ്യുന്നുണ്ടെന്നും അതിൽ എട്ട് പേർ കുവൈത്തികളല്ലെന്നുമാണ് കണക്ക്.

എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സ്ഥാപനങ്ങളും അവരുടെ പ്രവർത്തന ഗ്രൂപ്പുകളെ പൂർണ്ണമായി കുവൈത്തിവത്കരിക്കണമെന്നുള്ള സിവിൽ സർവീസ് കൗൺസിലിൻ്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഈ നയം നടപ്പിലാക്കുന്നത് ഫലപ്രാപ്തിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും തൊഴിൽ പ്രകടനത്തിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അച്ചടക്കവും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിനും അഴിമതിയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു.

Related News