ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവച്ച് കുവൈത്ത്

  • 24/04/2024


കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവയ്ക്കാൻ ഇന്നലെ മുതൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെയും വൃത്തങ്ങൾ വെളിപ്പെടുത്തി. വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യൽ പ്രക്രിയയിൽ കൂടുതൽ കർശനമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലുടമകൾ നൽകിയ പരാതികളെ തുടർന്നാണ് ഈജിപ്ഷ്യൻ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

കുവൈത്ത് ഇതര ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഓരോ തൊഴിലാളിക്കും ഇൻഷുറൻസ് എടുപ്പിക്കാൻ ചില ഈജിപ്ഷ്യൻ അധികൃതർ സമ്മർദ്ദം ചെലുത്തുന്നതായി ഈ പരാതികളിൽ പറയുന്നു. റിക്രൂട്ട്‌മെൻ്റ് പ്രക്രിയയുടെ സുതാര്യതയെ കുറിച്ച് ഇത്തരം സമ്പ്രദായങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതോടെയാണ് ഈജിപ്ഷ്യൻ തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റിന്മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചത്.

Related News