ഹവല്ലിയിലും സാൽമിയയിലും പരിശോധന; നാല് ഭക്ഷ്യ സ്ഥാപനങ്ങൾ പൂട്ടിച്ചു

  • 25/04/2024


കുവൈത്ത് സിറ്റി: ഹവല്ലിയിലെയും സാൽമിയയിലെയും നാല് ഭക്ഷ്യ സ്ഥാപനങ്ങൾ കടുത്ത നിയമലംഘനങ്ങളെത്തുടർന്ന് അടപ്പിച്ചതായി 
ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ സൂപ്പർവൈസർ മുഹമ്മദ് അൽ കന്ദരി അറിയിച്ചു. കർശനമായ പരിശോധനകളിലൂടെയും അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെയും ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമായാണ് നടപടി.

ഭക്ഷ്യ ഉൽപ്പാദനത്തിലും വിതരണത്തിലും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പാക്കുമെന്ന് അൽ കന്ദരി വിശദീകരിച്ചു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ പറക്കുന്നതും ഇഴയുന്നതുമായ പ്രാണികളുടെ സാന്നിധ്യം, ജീവനക്കാർക്കിടയിലെ മോശം വ്യക്തിശുചിത്വം (വെട്ടാത്ത നഖങ്ങൾ പോലുള്ളവ), മായം കലർന്നതോ കാലഹരണപ്പെട്ടതോ ആയ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന എന്നിവ ഉൾപ്പെടെ ഒന്നിലധികം നിയമലംഘനങ്ങൾ പരിശോധന ക്യാമ്പയിനിൽ കണ്ടെത്തി.

Related News