ആരോഗ്യ കേന്ദ്രങ്ങളിൽ ആൻറിബയോട്ടിക്കുകളുടെ ലഭ്യതക്കുറവില്ലെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 25/04/2024


കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളിൽ ആൻറിബയോട്ടിക്കുകളുടെ ലഭ്യതയുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. പീഡിയാട്രിക് ഇൻ്റൻസീവ് കെയർ ഡിപ്പാർട്ട്‌മെൻ്റുകളിലൊന്നിൽ ഒരു തരം ആൻറിബയോട്ടിക്കിൻ്റെ അഭാവത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് ആരോ​ഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കാര്യങ്ങളുടെ വിശദാംശങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് തെളിവും അറിവും കൂടാതെ ചില മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു. മെഡിക്കൽ വാർത്തകൾ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയും മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Related News