ക്ഷയരോഗത്തിൻ്റെ വ്യാപനം കണ്ടെത്തിയിട്ടില്ലെന്ന് ആരോ​ഗ്യ വിഭാ​ഗം; കുവൈത്തിലെ സ്കൂളുകൾ സുരക്ഷിതം

  • 25/04/2024


കുവൈത്ത് സിറ്റി: സ്‌കൂളുകളിലെ ആരോഗ്യ-പ്രതിരോധ സാഹചര്യം സുരക്ഷിതമാണെന്നും ക്ഷയരോഗത്തിൻ്റെ വ്യാപനം കണ്ടെത്തിയിട്ടില്ലെന്നും ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാനായി മന്ത്രാലയം നിരവധി പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നുണ്ട്. സ്‌കൂളുകൾക്കകത്തോ മറ്റെവിടെയെങ്കിലുമോ രോഗബാധയുള്ളതായി തെളിയിക്കപ്പെട്ട ഏതെങ്കിലും കേസുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും മുൻകരുതൽ നടപടികൾ ഉണ്ടെങ്കിൽ, ബന്ധപ്പെട്ട അധികൃതരെ ഉടൻ അറിയിക്കുകയും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു.

Related News