2030 ആകുമ്പോൾ കാൻസർ രോഗബാധ ഇരട്ടിയാകും; കുവൈത്ത് കാൻസർ കൺട്രോൾ സെൻ്റർ

  • 25/04/2024


കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റ് മേഖലയിലെ മെഡിക്കൽ ഫിസിക്‌സ് കേഡർമാർക്കുള്ള വിദ്യാഭ്യാസത്തിലും പരിശീലനത്തിലും തുടർച്ചയായ നിക്ഷേപം നടത്തുമെന്ന് കുവൈത്ത് കാൻസർ കൺട്രോൾ സെൻ്റർ വ്യക്തമാക്കി. ഈ മേഖലയിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിൽ വർദ്ധിച്ചുവരുന്ന ഭാരം കണക്കലെടുത്താണ് നടപടികൾ. കേന്ദ്രത്തിലെ റേഡിയോളജിക്കൽ പ്രകൃതി വിഭാഗം മേധാവി ഡോ. മിഷാരി അൽ നൈമിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മേഖലയിലെ ക്യാൻസർ നിരക്കിൽ പ്രകടമായ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ, ആരോഗ്യ പരിപാലന സംവിധാനത്തിലെ ഒരു പ്രധാന ഘടകമെന്ന നിലയിൽ മെഡിക്കൽ ഫിസിസ്റ്റിൻ്റെ പങ്ക് ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 ആകുമ്പോൾ കാൻസർ രോഗബാധ നിലവിലെ നിരക്കിൻ്റെ ഇരട്ടിയായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അടുത്ത ദശകത്തിൽ റേഡിയേഷൻ തെറാപ്പിയുടെ ആവശ്യം 19 ശതമാനത്തിലധികം വർധിക്കുമെന്നാണ് വിലയിരുത്തൽ.

Related News