മത്സ്യങ്ങൾ ചത്തനിലയിൽ അടിഞ്ഞു; ഷുവൈഖ് തീരത്ത് ആശങ്ക

  • 25/04/2024


കുവൈത്ത് സിറ്റി: ഷുവൈഖ് മേഖലയുടെ തീരത്ത് മത്സ്യങ്ങൾ ചത്തനിലയിൽ അടിഞ്ഞത് ആശങ്കയാകുന്നു. പെട്രോളിയം കോർപ്പറേഷൻ കെട്ടിടത്തിന് എതിർവശം മുതൽ ദേശീയ അസംബ്ലി മന്ദിരം വരെ കടൽത്തീരത്ത് ചിതറിക്കിടക്കുന്ന തരത്തിൽ വലിയ തോതിൽ മത്സ്യങ്ങൾ കരയിൽ അടിഞ്ഞിട്ടുണ്ട്. സമുദ്രജലം മലിനമാകുന്നത് അടക്കം ഇതിന് നിരവധി കാരണങ്ങളുണ്ടെന്ന് ഫിഷറീസ് മേഖലയിലെ ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ മർസൂഖ് അൽ അസ്മി പറഞ്ഞു. വ്യാപ്തി വിലയിരുത്തുന്നതിനും ലഘൂകരണ നടപടികൾ പര്യവേക്ഷണം ചെയ്യുന്നതിനും അതോറിറ്റി പരിസ്ഥിതി പൊതു അതോറിറ്റിയെ ബന്ധപ്പെടിട്ടുണ്ട്. ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് തീരപ്രദേശം വൃത്തിയാക്കാനും ചത്ത മത്സ്യങ്ങളെ നീക്കം ചെയ്യാനും നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അൽ അസ്മി പറഞ്ഞു.

Related News