കൂടുതല്‍ ഡോക്ടര്‍മാരെ കുവൈത്തിനാവശ്യം; മുന്നറിയിപ്പ് നൽകി വിദഗ്ധര്‍

  • 26/04/2024


കുവൈത്ത് സിറ്റി: ആരോഗ്യ പദ്ധതികളുടെ വിപുലീകരണത്തിന് മെഡിക്കൽ വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനുള്ള അടിയന്തര പദ്ധതി ആവശ്യമാണെന്ന് അക്കാദമിക്, ആരോഗ്യ രംഗത്തെ വിദഗ്ധര്‍. കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് മെഡിസിൻ, രാജ്യത്ത് ആവശ്യമുള്ളതിന്‍റെ 33 ശതമാനം ഡോക്ടര്‍മാരെ മാത്രമാണ് നൽകുന്നത്. കുവൈത്തിവത്കരണത്തിനും റീപ്ലേസ്‌മെൻ്റ് പ്ലാനിനും അനുസൃതമായിട്ടല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി. 

രാജ്യത്തെ ആശുപത്രികൾക്ക് പ്രതിവർഷം 300 ഡോക്ടര്‍മാരെങ്കിലും അധികമായി വേണ്ട അവസ്ഥയാണ്. മെഡിക്കൽ വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ കാലതാമസത്തെക്കുറിച്ച് അക്കാദമിക് വിദഗ്ധരും ആരോഗ്യ വിദഗ്ധരും ഒരുപോലെ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുവൈത്ത് സർവകലാശാലയിൽ ഓരോ വർഷവും 100 ഡോക്ടർമാരാണ് ബിരുദം നേടുന്നതെന്നം വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Related News