കുവൈറ്റ് തീരത്ത് മത്സ്യങ്ങൾ ചത്തടിഞ്ഞ സംഭവം; ആശങ്ക വേണ്ട

  • 26/04/2024


കുവൈത്ത് സിറ്റി: ഷുവൈഖ് മേഖലയുടെ തീരത്ത് മത്സ്യങ്ങൾ ചത്തനിലയിൽ അടിഞ്ഞതിൽ ആശങ്ക വേണ്ടെന്ന് എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ സമീറ അൽ കന്ദരി. വർഷത്തിലെ ഈ സമയത്ത് ആവർത്തിച്ചുള്ള ഒരു പ്രതിഭാസമാണ് ഇത്. കാരണങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമായ വിശകലനങ്ങൾ അതോറിറ്റി നടത്തുന്നുണ്ടെന്നും സമീറ ചൂണ്ടിക്കാട്ടി. 

അഗ്രികൾച്ചർ അതോറിറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റിയും ചേർന്ന് കടൽ ശുചീകരണം തുടരുന്നതിനിടെയാണ് മത്സ്യങ്ങളുടെ ചത്തൊടുങ്ങിയതായി കണ്ടെത്തിയത്. ഈ പ്രതിഭാസം മുൻ വർഷങ്ങളിലും ഉണ്ടായിട്ടുണ്ട്. ജെം എന്നറിയപ്പെടുന്ന അതേ തരത്തിലുള്ള ചത്ത മത്സ്യങ്ങൾ വർഷത്തിൽ രണ്ടുതവണയും വ്യത്യസ്ത സംഖ്യകളിലും ഉണ്ടാകാം. കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടത്തുമെന്നും സമീറ അൽ കന്ദരി അറിയിച്ചു.

Related News