ദുറ എണ്ണപ്പാടത്തിന്‍റെ അവകാശം; കുവൈത്ത് - ജോര്‍ദാൻ സംയുക്ത പ്രസ്താവന തള്ളി ഇറാൻ

  • 26/04/2024


കുവൈത്ത് സിറ്റി: ദുറ എണ്ണപ്പാടവുമായി ബന്ധപ്പെട്ട് കുവൈത്തും ജോർദാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിബന്ധനകൾ തള്ളി ഇറാൻ. ദുറ എണ്ണപ്പാടത്തില്‍ ഇറാന് അവകാശമുണ്ടെന്നും പ്രസ്താവനയുടെ ഏകപക്ഷീയ സ്വഭാവം തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. ഇറാനും കുവൈത്തും തമ്മില്‍ മുമ്പ് നടത്തിയിട്ടുള്ള ചർച്ചകളും കൂടിയാലോചനകളും കനാനി പരാമർശിക്കുകയും ചെയ്തു. 

സംയുക്ത പ്രസ്താവന പോലുള്ള സമീപനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പകരം നയതന്ത്ര ചർച്ചയ്ക്ക് വേണ്ടി വാദിക്കാനും അദ്ദേഹം കുവൈത്തിനോട് അഭ്യർത്ഥിച്ചു. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ക്രിയാത്മകമായ മാർഗമാണിത്. കൂടാതെ, പരസ്പര താൽപ്പര്യങ്ങളെ മാനിക്കുന്ന ചർച്ചകളിൽ ഏർപ്പെടാനുള്ള ഇറാന്‍റെ സന്നദ്ധതയും കനാനി ആവർത്തിച്ചു. ഒപ്പം പ്രാദേശിക സഹകരണത്തിൻ്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും തർക്കത്തിൽ മൂന്നാം കക്ഷി സർക്കാരുകളുടെ ഇടപെടലിനെതിരെ ആഹ്വാനം ചെയ്യുകയും ചെയ്തു.

Related News