അമിത ശബ്‌ദം പുറപ്പെടുവിക്കുന്ന വാഹന എക്‌സ്‌ഹോസ്റ്ററുകള്‍ പിടിക്കാൻ വ്യാപക പരിശോധന

  • 26/04/2024


കുവൈത്ത് സിറ്റി: സുലൈബിയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഗാരേജുകളും റിപ്പയർ ഷോപ്പുകളും ലക്ഷ്യമിട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് സമഗ്രമായ സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദേശപ്രകാരമാണ് പരിശോധന. അമിത ശബ്‌ദം പുറപ്പെടുവിക്കുന്ന വാഹന എക്‌സ്‌ഹോസ്റ്റുകളുടെ നിർമ്മാതാക്കളെ ലക്ഷ്യമിട്ടാണ് പരിശോധന കടുപ്പിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വിശദീകരിച്ചു.

110 ട്രാഫിക് നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മൂന്ന് താമസ നിയമ ലംഘകരെ പിടികൂടി. ശല്യപ്പെടുത്തുന്ന ശബ്‍ദങ്ങൾ പുറപ്പെടുവിക്കുന്ന അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ, 4 വർക്ക്ഷോപ്പുകളിൽ നിന്ന് വൈദ്യുതി വിച്ഛേദിക്കുകയും മുനിസിപ്പൽ അധികൃതര്‍ പ്രദേശത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട 12 വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. വാണിജ്യ-വ്യവസായ മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന

Related News