അൽ സബ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ അത്യാധുനിക കാൻസർ കൺട്രോൾ സെൻ്റർ ഉടൻ ആരംഭിക്കും

  • 27/04/2024


കുവൈത്ത് സിറ്റി: അൽ സബ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ കുവൈത്ത് കാൻസർ കൺട്രോൾ സെൻ്റർ ഉടൻ ആരംഭിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. അത്യാധുനിക അന്തർദേശീയ സൗകര്യങ്ങൾ ഉറപ്പാക്കി കൊണ്ട് മികച്ച ചികിത്സ നൽകാനുള്ള എല്ലാ സംവിധാനങ്ങളും സെന്ററിൽ ഉണ്ടാകും. കുവൈത്ത് ലുക്കീമിയ ആൻഡ് ലിംഫോമ സൊസൈറ്റിയുടെ ആദ്യ ഫോറം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും പുതിയ ചികിത്സകളും ഉപകരണങ്ങളും ലഭ്യമാക്കി കൊണ്ട് ഏറ്റവും പുതിയ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള പരിശീലനത്തിലൂടെ ദേശീയ മെഡിക്കൽ പ്രൊഫഷണലുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പരിശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related News