ജഹ്‌റ ആശുപത്രിയിൽ ഗാര്‍ഹിക തൊഴിലാളിയുടെ കുഞ്ഞ് പ്രസവത്തിൽ മരണപ്പെട്ടു

  • 28/04/2024


കുവൈത്ത് സിറ്റി: ജഹ്റ ആശുപത്രിയില്‍ ഗാര്‍ഹിക തൊഴിലാളിയായ പ്രവാസി പ്രസവിച്ച കുഞ്ഞ് മരണപ്പെട്ടു. എതോപ്യൻ സ്വദേശിനിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സ്‌പോൺസറുടെ വീടിന് പുറത്താണ് പ്രവാസി ഗര്‍ഭിണിയായത്. ആശുപത്രിയിൽ പ്രവേശിച്ചയുടൻ പ്രസവവേദന അനുഭവപ്പെടുകയും യുവതി പ്രസവിക്കുകയുമായിരുന്നു. എന്നാല്‍, കുഞ്ഞ് പിന്നീട് മരിച്ചു. പ്രവാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related News