കുവൈത്തിൽ നാടൻ മത്സ്യത്തിന് വീണ്ടും വില കുതിച്ചുയരുന്നു

  • 28/04/2024


കുവൈത്ത് സിറ്റി: രാജ്യത്തെ മത്സ്യവിപണിയിൽ നാടൻ മത്സ്യത്തിന് വീണ്ടും വില കുതിച്ചുയരുന്നു. മത്സ്യബന്ധന കാലവും അതിന്‍റെ നിയന്ത്രണങ്ങളും, അയൽ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുമായി സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതിര്‍ത്തി വിട്ടു പോകരുതെന്ന് മത്സ്യത്തൊഴിലാളികളള്‍ക്കുള്ള മുന്നറിയിപ്പുകളും ഇത് സങ്കീർണ്ണമാക്കുന്നു. ഷർഖ് മത്സ്യ വിപണിയിൽ നാടൻ മത്സ്യങ്ങളുടെ വിലയിൽ പ്രകടമായ വർധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുവൈത്ത് സുബൈദിയുടെ വില ഒരു കിലോഗ്രാമിന് 20 കുവൈത്തി ദിനാര്‍ ആയി ഉയര്‍ന്നു. മത്സ്യവിൽപനക്കാരും ഉപഭോക്താക്കളും ഒരേസ്വരത്തിൽ തങ്ങളുടെ ഇഷ്ടമത്സ്യങ്ങളുടെ വില ഉയരുകയാണെന്ന് പറയുന്നു. വരും ദിവസങ്ങളിൽ എല്ലാവർക്കും താങ്ങാനാകുന്ന തരത്തിൽ മത്സ്യത്തിന് വില കുറയുമെന്നുള്ള പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്. യഥാർത്ഥ വേനൽ തരംഗത്തിൻ്റെ ആരംഭത്തോടെ വില ഉയര്‍ന്നേക്കുമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.

Related News