സൈബർ സുരക്ഷ: അറബ് ലോകത്തിന്‍റെ അംഗീകാരം നേടി കുവൈത്തി ഡോക്ടര്‍

  • 28/04/2024


കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ വുമണ്‍ ഓഫ് സൈബര്‍ സെക്യൂരിട്ടി ഫോര്‍ ദി അറബ് വേൾഡ് ഓഫ് ദി ഇയര്‍ പുരസ്കാരം നേടി കുവൈത്ത് ഡോക്ടര്‍ റീം ഫറജ് അൽ ഷമ്മരി. യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ സൈബർ സെക്യൂരിറ്റി കൗൺസിലിൻ്റെ കീഴിലുള്ള GESEC സൈബർ എക്സലൻസ് അവാര്‍ഡ് ചടങ്ങിലാണ് ഈ നേട്ടം. വിവിധ രാജ്യങ്ങളിലേക്ക് സ്വാധീനം വ്യാപിച്ച അറബ് ലോകത്തെ വിശിഷ്ട വനിതകളെ ആദരിക്കുന്നതിനുള്ള ഇൻ്റർനാഷണൽ കോൺഫറൻസിൽ ഇത്തരത്തിലുള്ള ബഹുമതി നേടാൻ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്ന് അല്‍ ഷമ്മരി പറഞ്ഞു. ഡോ. മുഹമ്മദ് അൽ കുവൈത്തിയുടെ നേതൃത്വത്തിലുള്ള യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിനും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ഡോ. റീം ഫറജ് അൽ ഷമ്മരി കൂട്ടിച്ചേര്‍ത്തു.

Related News