വര്‍ഷാവസാന പരീക്ഷയ്ക്ക് തയാറെടുത്ത് കുവൈത്തിലെ പ്രൈമറി സ്കൂളുകള്‍

  • 28/04/2024


കുവൈത്ത് സിറ്റി: അധ്യയന വർഷം അവസാനത്തോട് അടുക്കുമ്പോള്‍ പരീക്ഷകൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി പ്രൈമറി സ്കൂളുകൾ. അക്കാദമിക് സബ്ജക്ട് ഡിപ്പാർട്ട്‌മെൻ്റ് മേധാവികൾ ടെസ്റ്റുകൾക്കുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രൈമറി സ്‌കൂളുകൾ അധ്യയന വർഷാവസാനം പരീക്ഷകൾ നടത്താൻ തയ്യാറെടുത്തുവെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പരീക്ഷകൾ ഈ ആഴ്‌ചയുടെ തുടക്കത്തിൽ ആരംഭിക്കുകയും അടുത്ത ആഴ്ചയുടെ അവസാനം വരെ തുടരുകയും ചെയ്യും. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രവൃത്തിദിനത്തിന്‍റെ അവസാനം മെയ് 9 വ്യാഴാഴ്ചയാണ്. അധ്യാപകരുടെ പ്രവൃത്തിദിനം ജൂലൈ ഒന്ന് വരെ തുടരും. അന്തിമ മൂല്യനിർണ്ണയം മെയ് 19 മുതൽ മെയ് 27 വരെ ആയിരിക്കും, എല്ലാ പ്രൈമറി ഗ്രേഡുകളുടെയും ഫലങ്ങൾ മെയ് 29ന് പുറത്ത് വിടും. കാർഡുകൾ അടുത്ത ദിവസം നല്‍കുകയും ചെയ്യും.

Related News