കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന

  • 29/05/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ഗവർണറേറ്റുകളിലുടനീളം സുരക്ഷാ പരിശോധനകളുമായി അധികൃതർ. നിയന്ത്രണം നിലനിർത്തുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി പൊതുസുരക്ഷാ മേഖല നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി‌ട്ടാണ് പരിശോധന. മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും പിടിച്ചെടുത്തതടക്കം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 72 ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും 690 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. 36 പേരെ അറസ്റ്റ് ചെയ്തു. 10 വാഹനങ്ങളും പിടിച്ചെടുത്തു. 145 ട്രാഫിക്ക് അപകടങ്ങളും അധികൃതർ കൈകാര്യം ചെയ്തു.

Related News