കാർഷിക, വ്യാവസായിക മേഖലകളിൽ ആസൂത്രിത പവർ കട്ടുമായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 24/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗൾഫ് ഇലക്ട്രിക്കൽ ഇന്‍റർകണക്ഷൻ ശൃംഖല ദേശീയ ഗ്രിഡിനെ 840 മെഗാവാട്ടുമായി ശക്തിപ്പെടുത്തുന്നത് തുടരുന്നു. അതേസമയം, വൈദ്യുതി മന്ത്രാലയം നിർദ്ദിഷ്ട കാർഷിക, വ്യാവസായിക മേഖലകളിൽ ആസൂത്രിത പവർ കട്ട് നടപ്പാക്കി. ഏകദേശം 16,620 മെഗാവാട്ടിൽ എത്തിയ നിലവിലെ വൈദ്യുതി ഉപഭോഗം കൊണ്ടുള്ള ബുദ്ധിമുട്ട് ലഘൂകരിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഉച്ചയ്ക്ക് ആരംഭിച്ച്, ഷെഡ്യൂൾ ചെയ്ത മാനുവൽ കട്ട്ഓഫ് രണ്ട് മണിക്കൂറോളം വഫ്രയിലെയും അബ്ദാലി അൽ റൗദാതൈനിലെയും കാർഷിക മേഖലകളെ ബാധിച്ചു.

പിന്നീട് അബ്‍ദുള്ള തുറമുഖം, സുബാൻ, അൽ റായി, ഷുവൈഖ് എന്നിവിടങ്ങളിലെ നാല് വ്യവസായ മേഖലകളിലേക്ക് പവര്‍കട്ട് വ്യാപിപ്പിച്ചു. അതേസമയം, പ്രധാന ട്രാൻസ്ഫർ സ്റ്റേഷനായ അൽ ഒമരിയയിലെ (എ) അടിയന്തര അറ്റകുറ്റപ്പണികൾ കാരണം ഫർവാനിയ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടക്കമുണ്ടായി. കൂടാതെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്ന ജലീബ് അൽ ഷുവൈഖിലെ നാല് സെക്ടറുകളിലും വൈദ്യുതി മുടങ്ങിയത് പ്രതിസന്ധിയായി.

Related News