FIMA കുവൈത്ത് ക്രൗണ്‍ പ്ലാസയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

  • 16/03/2025

കുവൈത്ത്‌സിറ്റി: ഇന്ത്യൻ മുസ്ലിം സംഘനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസ്സോസിയേഷൻസ് (FIMA ) കുവൈത്ത് ക്രൗണ്‍ പ്ലാസയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. 

ഭരണകുടുംബാംഗവും അമീരി ദിവാന്‍ ഉപദേഷ്ടാവുമായ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥിയായിരുന്നു. 
രാജ്യത്തെ പത്ത് ലക്ഷത്തില്‍ അധികം വരുന്ന ഇന്ത്യന്‍ സമൂഹം വളരെ വിശ്വസ്തയുള്ളവരാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തന്റെ കുടെ കഴിഞ്ഞ 35 വര്‍ഷമായി ഒരു ഇന്ത്യക്കാരന്‍ ജോലി ചെയ്യുന്നതെന്ന് ഷെയ്ഖ് ഫൈസല്‍ പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നുള്ളവരെ സംഗമത്തില്‍ കാണാന്‍ കഴിയുന്നത് വൈവിദ്യമാര്‍ന്ന ഇന്ത്യയുടെ പരിഛേദമാണന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫിമ സെക്രട്ടറി ജനറല്‍ സിദ്ദിഖ് വലിയകത്ത് സ്വാഗതം ആശംസിച്ചു.
ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക, ഇസ്‌കന്ദർ അട്ടജനൗ - അമേരിക്ക, മനുവേൽ ഹെർണാണ്ടസ് - സ്പെയിൻ, പാർക്ക് ചോങ്ങ്സുക് - കൊറിയ, ക്രിസ്ത്യൻ ഡൂയിംസ് - ബെൽജിയം, പീറ്റർ മഫോറ - സൗത്ത് ആഫ്രിക്ക, ട്യൂബ നുര സോൻമേസ് - തുർക്കിയ , നോശ്രേവാൻ ലൊംറ്റേറ്റിൽഡസി - ജോർജിയ, ഒസാമ ഷാൽറ്റൂട് - ഈജിപ്ത്, അലിസൺ ലീവാണ്ട - മലാവി, സയ്ദ് ജാവേദ് ഹാഷിമി - അഫ്ഘാനിസ്ഥാൻ, നീരാവതി ദുഖി - ഗയാന, അബ്ദുൽ ഹലീം - ശ്രീലങ്ക, ഘനശ്യാം ലംസൽ - നേപ്പാൾ എന്നിവരുൾപ്പെടെ പതിനേഴു രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, നയതന്ത്ര പ്രതിനിധികള്‍, സ്വദേശി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
കുവൈത്തിലെ റമസാന്‍ അനുഭവം വ്യത്യസ്തത ഉള്ളതാണന്ന് സംഗമത്തില്‍ സംസാരിച്ച സ്ഥാനപതി ആദര്‍ശ് സൈ്വക പറഞ്ഞു. രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെ സ്വദേശികളുടെ ദീവാനിയകള്‍ സന്ദര്‍ശിച്ച് ആശംസകള്‍ അര്‍പ്പിച്ച് വരുകയാണ്. ഇത് സ്വദേശികളെ അടുത്തറിയാനുള്ള അവസരമാണ്. പത്തുലക്ഷത്തിലധികം അംഗളുള്ള ഇന്ത്യന്‍ സമൂഹം എങ്ങനെ സമാധാനപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് കുവൈത്ത് സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വപരമായ പ്രവൃത്തികള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതാണ് ഇതിന്റെ പ്രധാന കാരണമെന്ന് പറയുമെന്ന് സ്ഥാനപതി വ്യക്തമാക്കി.
ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ കൈസര്‍ ടി. ഷക്കീര്‍ റമദാന്റെ പ്രാധാന്യവും ഇഫ്താര്‍ സമ്മേളനങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന ഐക്യബോധവും ഊന്നിപ്പറഞ്ഞു.
ചടങ്ങിനു ബഷീർ ബത്ത, മെഹബൂബ് നടേമ്മൽ, ഹിദായത്തുള്ള, മുഹമ്മദ് ഷബീർ, അസ്‌ലം താക്കൂർ, ഫൈസൽ കെ വി, വാജിദ് അലി എന്നിവർ നേതൃത്വം നല്കി
മാനവവിഭവശേഷി മന്ത്രാലയത്തിലെ സീനിയര്‍ എഞ്ചിനീയറും പ്രഭാഷകനുമായ എന്‍. ഹുസം സുലൈമാന്‍ അല്‍ മുതാവ മുഖ്യപ്രഭാഷണം നടത്തി. ഇഫ്താര്‍ ഒത്തുചേരലുകള്‍ക്ക് ഭാഷാ തടസ്സങ്ങള്‍ പ്രശ്‌നമാവില്ല. പല രാജ്യക്കാരുമെത്ത് ഒരു പൊതുസ്ഥലത്ത് ഭക്ഷണങ്ങള്‍ പങ്കിട്ട് കഴിച്ചപ്പോള്‍ തനിക്ക് വ്യക്തമായെന്ന് അദ്ദേഹം അനുഭവം വിവരിച്ചു.
കുവൈത്ത്-ഇന്ത്യ ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട.് ഇന്ത്യക്കാര്‍ കുവൈത്ത് സമൂഹത്തിന് നല്‍കിയ സമര്‍പ്പണത്തിനും സംഭാവനകളെയും അഭിനന്ദിച്ച് അല്‍-നജത്ത് ചാരിറ്റി ബോര്‍ഡ് അംഗം അബ്ദുല്‍ അസീസ് അല്‍-ദുവൈജ് സംസാരിച്ചു.
സാമൂഹിക ക്ഷേമവും വികസനവും ലക്ഷ്യമിട്ട് 20 അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ ഫിമ നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് പ്രസിഡന്റ് കരീം ഇര്‍ഫാന്‍ വിശദീകരിച്ചു. മാസ്റ്റര്‍ റിഡ്വാന്‍ ഖുര്‍ആന്‍ പാരായണവും തുടര്‍ന്ന് മുബീന്‍ അഹമ്മദിന്റെ വിവര്‍ത്തനത്തോടെയാണ് പരിപാടി ആരംഭിച്ചത്. FIMA വൈസ് പ്രസിഡന്റ് മൊഹിയുദ്ദീന്‍ നന്ദി രേഖപ്പെടുത്തി.
ചടങ്ങിനു ബഷീർ ബത്ത, മെഹബൂബ് നടേമ്മൽ, ഹിദായത്തുള്ള, മുഹമ്മദ് ഷബീർ, അസ്‌ലം താക്കൂർ, ഫൈസൽ കെ വി, വാജിദ് അലി എന്നിവർ നേതൃത്വം നല്കി

Related News