ഐബിഎ മെഗാ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു

  • 22/04/2025


 
ഇന്ത്യൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ അബ്ബാസിയയിലെ യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിചാ പത്താമത് തോമസ് ചാണ്ടി മെമ്മോറിയൽ ഇവർ റോളിങ്ങ് ഇന്റർ സ്കൂൾ ട്രോഫിക്കും സൂസമ്മ എലഞ്ചിക്കൽ മെമോറൊയൽ എവർ റോളിംഗ്‌ റോഫിക്കും കോശി എലഞ്ചിക്കൽ മെമോറൊയൽ എവർ റോളിംഗ്‌ റോഫിക്കും വേണ്ടിയുള്ള ബാസ്കറ്റ്ബാൾ മത്സരങ്ങൾ ഏപ്രിൽ 11 നു പര്യവസാനിച്ചു. 
 
കുവൈറ്റിലെ അറുന്നൂറോളം സ്കൂൾ കുട്ടികളും ഇരുന്നൂറോളം പുരുഷ വനിതാ താരങ്ങളും അണിനിരന്ന പന്ത്രണ്ടു ദിവസം നീണ്ടുനില്ല ടൂർണമെന്റിൽ 
സ്കൂൾ വിഭാഗം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ തോമസ് ചാണ്ടി മെമ്മോറിയൽ ഇവർ റോളിങ്ങ് ട്രോഫി നിലനിർത്തി. ഡോൺ ബോസ്കോ സ്കൂൾ ആണ് രണ്ടാം സ്ഥാനം നേടിയത് 

സ്കൂൾ വിഭാഗത്തിലെ ശക്തമായ മത്സരങ്ങളിൽ ഭവൻസ് സ്കൂൾ , ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ , കാർമേൽ സ്കൂൾ , യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂൾ , ഇന്ത്യൻ സ്കൂൾ ഓഫ് എക്സല്ലൻസ്‌ , ഡി പി സ് കുവൈറ്റ് , എന്നിവർ ഒപ്പത്തിനൊപ്പം സക്സ്സമായ മത്സരം കാഴ്ചവച്ചു. 
പുരുഷ വിഭാഗത്തിൽ റാപ്റ്റർസ് - എ ടീം , ലോബ് സിറ്റി , ഡെസിബെൽസ് , സെർട്ടിഫൈഡ് എഞ്ചിനീയേർസ്സ്‌, ക്യൂസൈഡേർസ് എന്നീ ടീമുകൽ പങ്കെടുത്തപ്പോൾ ശക്തരായ ലോബ് സിറ്റിയെ പിന്തള്ളി കലാശ പോരാട്ടത്തിൽ ഡെസിബെൽസ് കോശി എലഞ്ചിക്കൽ മെമോറൊയൽ എവർ റോളിംഗ്‌ റോഫി സ്വന്തമാക്കി, ലോബ് സിറ്റി ആണ് രണ്ടാം സ്ഥാനത്തു.
  വനിതാ വിഭാഗത്തിൽ ഡെസിബെൽസ് , ഡോൺ ബോസ്കോ , ഐഎഎസ്‌‌സി എന്നീ ടീമുകൽ തമ്മിലുള്ള ജീവന്മരണ പോരാട്ടം കാണികളുടെ കയ്യടി നേടി. അതി വാശിയേറിയ ഫൈനൽ മത്സരത്തിൽ ഡെസിബെല്സിനെ പിന്നിലാക്കി നിലവിലെ ചാമ്പ്യന്മാരായ ഡോൺ ബോസ്കോ സൂസമ്മ എലഞ്ചിക്കൽ മെമോറൊയൽ എവർ റോളിംഗ്‌ റോഫി കരസ്ഥമാക്കി, ഐ എ സ് സി മൂനാം സ്ഥാനം നേടി.
മുപ്പത് വർഷത്തിലധികം കുവൈറ്റിൽ ബാസ്കറ്റ്ബോൾ പരിശീലകനായി പ്രവർത്തിക്കുകയും ഐ ബി എ സ്ഥാപക അംഗവുമായ സിബി കുരിയന് ഇന്ത്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഊഷ്മളമായ യാത്രയായാപ്പും നൽകി 

നിരവധി ദേശീയ അന്തർദേശീയ താരങ്ങൾ അണിനിരന്ന ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ യുണൈറ്റഡ് ഗ്രൂപ് ഓഫ് സ്കൂൾസ് അഡ്മിൻ മേധാവി ശ്രീ ജോയൽ ജേക്കബ്സ, കുവൈറ്റ് നാഷണൽ പ്ലെയറും ദേശീയ ടീമിന്റെ പരിശീലകനുമായ ശ്രീ ഖാലിദ് അൽ ഖലാഫ്‌, കാനേഡിയൻ കോളേജ് ഓഫ് കുവൈറ്റ് 
 അഡ്മിഷൻ ഡയറക്ടർ ശ്രീ വിപിൻ തൈക്കാട്, ഗൾഫ് അഡ്വാൻസ്ഡ് ടെക്നോളജി സി ഇ ഓ ശ്രീ കെ സ് വർഗീസ്, വിബ്ജിയോർ ടി വി മാനേജിങ് പാർട്ണർ ശ്രീ നിജാസ് കാസിം, മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ശ്രീ ഫൈസൽ ഹംസ, ഫ്‌ളൈയിംസ് റെസ്റ്റോറന്റ് സി ഇ ഓ ഹാരോൾഡ്‌, ഐ ബി എ ചെയർമാൻ കോശി എബ്രഹാം, അൽ അസ്കഫി മാനേജിങ് പാർട്ണർ റയാൻ എന്നിവർ സമ്മാനങ്ങൾ നൽകി. 
വ്യക്തിഗത മികവിനുള്ള പ്രത്യേക പുരസ്‌കാരങ്ങൾക്ക് അർഹരായവർ 
ആൺകുട്ടികളുടെ വിഭാഗത്തിലെ ഏറ്റവും വിലയേറിയ കളിക്കാർ 
അണ്ടർ 10 നേഥൻ നിജു യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ 
അണ്ടർ 12 സെയ്ൻ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ
അണ്ടർ 14 ആഹ്മെദ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ
അണ്ടർ 16 ജൊഹാൻ ജോർജ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ
അണ്ടർ 19 ഇഷാൻ അഹ്മദ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ

പെൺകുട്ടികളുടെ വിഭാഗത്തിലെ ഏറ്റവും വിലയേറിയ കളിക്കാർ 
അണ്ടർ 10 നൂറിൻ ഡി പി സ് 
അണ്ടർ 12 എലിമ ഡോൺ ബോസ്കോ 
അണ്ടർ 14 റിച്ച യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ 
അണ്ടർ 16 തന്വി ഭവൻസ് 
അണ്ടർ 19 യാനിക്കൽ ഡോൺ ബോസ്കോ 

ആൺകുട്ടികളുടെ വിഭാഗത്തിലെ നാളെയുടെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ 
അണ്ടർ 10 അനസ് ഡി പി സ് 
അണ്ടർ 12 ഇവൻ ഡോൺ ബോസ്കോ 
അണ്ടർ 14 ജൊഹാൻ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ
അണ്ടർ 16 ജോമോൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ
അണ്ടർ 19 തന്മയ് ഡോൺ ബോസ്കോ 

പെൺകുട്ടികളുടെ വിഭാഗത്തിലെ നാളെയുടെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ

അണ്ടർ 10 നിധി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ
അണ്ടർ 12 ബ്രെയ്‌ലാ ഡോൺ ബോസ്കോ 
അണ്ടർ 14 എലീന ഡോൺ ബോസ്കോ 
അണ്ടർ 16 സെറീന ഡോൺ ബോസ്കോ 
അണ്ടർ 19 നിയോരാ ഡോൺ ബോസ്കോ 

പുരുഷ വിഭാഗത്തിൽ ഡെസിബെല്സിന്റെ അഭി മികച്ച കളിക്കാരനായി തിരഞ്ഞെടുക്ക പെട്ടപ്പോൾ ബോസ്കോ സീസറിന്റെ തരാം ബെർണാടിൻ ആണ് വനിതാവിഭാഗത്തിൽ മികച്ച കളിക്കാരിയായത് .
എ ടീമിന്റെ കൗമാര തരാം അലിയും ഐ എ സ് സി യുടെ കുരുന്നു പ്രതിഭ നിയ യും യഥാക്രമം പുരുഷ വനിതാ വിഭാഗങ്ങളിലെ നാളെയുടെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

ഐ ബി എ മെഗാ ബാസ്കറ്റ്ബാൾ 2025 - സ്കൂൾ ഗെയിം റിസൾട്സ് - ആൺകുട്ടികൾ   
Under 10 
1st UIS 2nd DPS 3rd ISEK 
Under 12 
  1st UIS 2nd IEAS 3rd ISEK 4th UIIS
Under 14 
 1st UIS 2nd ICSK 3rd IEAS 

Under 16 
 1st UIS 2nd ICSK 3rd IEAS 4th UIIS
Under ൧൯

1st IEAS 2nd UIS 3rd IISM 
    
ഐ ബി എ മെഗാ ബാസ്കറ്റ്ബാൾ 2025 - സ്കൂൾ ഗെയിം റിസൾട്സ് - 
 പെൺകുട്ടികൾ  
Under 10 
1st UIS 2nd DPS 3rd IES 4th ISEK
Under 12 
  1st IEAS 2nd IES 3rd UIS 4th UIIS
Under 14 
    1st UIS 2nd IEAS 3rd UIIS 4th IES
Under 16 
 1st UIS 2nd IEAS 3rd IES 4th UIIS
Under 19 
    1st IEAS 2nd UIS 3rd ICSK 4th IES

Related News