വഖഫ് നിയമം :കെ .കെ.ഐ.സി. ധൈഷണിക സമ്മേളനം സംഘടിപ്പിച്ചു

  • 26/04/2025



വഖഫ് സ്വത്തുക്കൾക്ക് മേൽ അന്യായമായ അവകാശവാദം സ്ഥാപിക്കാൻ അവസരം നൽകുന്ന പുതിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ കുവൈത് കേരള ഇസ്ലാഹീ സെന്റർ അബ്ബാസിയ യുനൈറ്റഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ധൈഷണിക സമ്മേളനം സംഘടിപ്പിച്ചു.

വഖഫ് വിഷയത്തെ കേവലമൊരു മുസ്ലിം പ്രശ്നമാക്കിച്ചുരുക്കി വൈകാരികതയ്ക്ക് തിരി കൊളുത്തുന്നതിന് പകരം ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വകവച്ചു നൽകിയ അവകാശങ്ങളെ പടിപടിയായി ഇല്ലാതാക്കുന്നതിൻ്റെ ഭാഗമാണ് പുതിയ വഖഫ് നിയമമെന്ന് നാം തിരിച്ചറിയണം. ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഈ ചർച്ച വഴിമാറാൻ നാം അനുവദിക്കരുത്. സമാനമനസ്കരായ മുഴുവൻ മതനിരപേക്ഷ കക്ഷികളുടെയും പിന്തുണയോടെ ഇതിനെതിരെ കർമ്മരംഗത്തിറങ്ങണമെന്ന് ധൈഷണിക സംവാദം ആഹ്വാനം ചെയ്തു. 

വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാർത്ഥി ഘടകം സംസ്ഥാന പ്രെസിഡന്റും, പ്രഭാഷകനുമായ അർഷദ് അൽ ഹിക്ക്മി താനൂർ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. ഐ.സി ഔഖാഫ് വിഭാഗം സെക്രെട്ടറിയും പ്രഭാഷകനുമായ പി.എൻ. അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് വിഷയമവതരിപ്പിച്ചു സംസാരിച്ചു. 

വിവിധ സംഘടനകളെ പ്രതിനിധീകരിച്,ഫാറൂക്ക് ഹമദാനി (കെ.കെ.എം.സി.സി ) ഒ.പി ഷറഫുദ്ധീൻ (കെ.കെ.എം.എ ),അൻവർ സഈദ് (കെ.ഐ.ജി ), ബേബി ഔസേഫ് (കേരള അസോസിയേഷൻ), 
സുരേഷ് മാത്തൂർ (ഒ.ഐ.സി.സി)
നൗഷാദ് കെ.സി. ( കല കുവൈത് ) സി.പി. അബ്ദുൽ അസീസ് (കെ.കെ.ഐ.സി.) എന്നിവർ പരിപാടിയിൽ പങ്കെടുത് സംസാരിച്ചു .

കെ.കെ.ഐ.സി. ജനറൽ സെക്രെട്ടറി സുനാഷ് ഷുക്കൂറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെന്റർ പി.ആർ.സെക്രെട്ടറി, എൻ.കെ.അബ്ദുസ്സലാം സ്വാഗതവും, പി,ആർ, അസ്സിസ്റ്റന്റ് സെക്രട്ടറി സാജു ചെംനാട് നന്ദിയും പറഞ്ഞു .

Related News