പ്രവാസി മലയാളികൾക്ക് വ്യത്യസ്ത സാഹിത്യ അനുഭവം നൽകി കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ

  • 28/04/2025



കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ സംഘടിപ്പിച്ച രണ്ട് ദിവസങ്ങളിലായി നടന്ന കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്‌റ്റിവലിന്റെ (കെ.കെ.എൽ.എഫ്) ഒന്നാം പതിപ്പിന്‌ ഉജ്ജ്വല സമാപനം.
 അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്‌കൂളിൽ 2 ദിവസങ്ങളിലായി നടന്ന KKLF സാഹിത്യപ്രേമികൾക്ക് വ്യത്യസ്ത അനുഭവമായി.സാഹിത്യോത്സവം പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരായ ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ എന്നിവർ ഫെസ്റ്റിവലിൽ മുഖ്യാതിഥികളായി പങ്കെടുത്തു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായ ചടങ്ങിന് ജനറൽ സെക്രട്ടറി ടി.വി.ഹിക്മത് സ്വാഗതം പറഞ്ഞു. മുഖ്യാതിഥികളായ ബെന്യാമിൻ, ശരത് ചന്ദ്രൻ, ഹരിത സാവിത്രി, ലോക കേരള സഭാംഗം ആർ.നാഗനാഥൻ എന്നിവർ ആംശസകൾ അർപ്പിച്ച് സംസാരിച്ചു. ഫെസ്റ്റിവൽ ചെയർമാൻ പ്രേമൻ ഇല്ലത്ത് ചടങ്ങിന് നന്ദി പറഞ്ഞു.

ഫെസ്റ്റിവലിന്റെ രണ്ടാം ദിനം മുഖ്യാതികൾ പങ്കെടുത്തുകൊണ്ട് വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ നടന്നു. "മരുഭൂമിയിൽ ഇനിയെത്ര കഥകൾ ബാക്കിയുണ്ട്", ഇന്ദുലേഖ മുതൽ കുർബാൻ വരെ - മലയാളനോവൽ നടന്ന വഴി, അജണ്ടകൾ നിശ്ചയിക്കുന്നതാർക്ക് വേണ്ടി? : പുതിയ മാധ്യമലോകം, ഒരു മുട്ടൻ ‘പണി’ വരുന്നുണ്ടമ്പാനേ : നിർമ്മിതബുദ്ധിയും മനുഷ്യരും, കടലിനക്കരെ നിന്നുള്ള മാണിക്യക്കല്ലുകൾ : പ്രവാസ സാഹിത്യം, കാട്ടൂർകടവിൽ നിന്നൊരു കഥ പുറപ്പെടുന്നു : കഥാകാലത്തെക്കുറിച്ചൊരു സംവാദം, മാന്തളിരിലെ അക്കപ്പോരുകളും മരുഭൂമിയിലെ അതിജീവനവും : ബെന്യാമിന്റെ നോവലുകൾ, എന്നുടെ ശബ്ദം വേറിട്ട് കേട്ടുവോ? : സ്ത്രീപക്ഷ രചനകൾ തുടങ്ങി KKLF ൽ നടന്ന എട്ട് സെഷനുകളിലും സാഹിത്യപ്രേമികളുടെ വലിയ പങ്കാളിത്തമുണ്ടായി.

ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ കുവൈറ്റിൽ നിന്നുള്ള എഴുത്തുകാരുടെ പുസ്തക പ്രദർശനവും, ആർട്ട് ഗാലറിയും ജനശ്രദ്ധ പിടിച്ചു പറ്റി. കുവൈറ്റിലെ ഇരുപതോളം ചിത്രകാരന്മാർ ഒരുക്കിയ ലൈവ് പോർട്രൈറ്റ് ഡ്രോയിങ്ങും kklf നെ കൂടുതൽ ജനപ്രിയമാക്കി.ഫെസ്റ്റിവലിന്റെ സമാപനത്തോട് അനുബന്ധിച്ച് മലയാളം കവിതകൾ നടന്ന വഴി - എഴുത്തച്ഛൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള കവികളുടെ 10 കവിതകൾ കോർത്തിണക്കിയ "കാവ്യവൈഖരി" കാണികൾക്ക് വേറിട്ട അനുഭവമായി മാറി. കുവൈറ്റിലെ എഴുത്തുകാരായ മഞ്ജു മൈക്കിളിന്റെ മൗനങ്ങൾക്കുമപ്പുറം (കവിതാ സമാഹാരം ), കോട്ടയം കവിയരങ് കുവൈറ്റ്‌ ചാപ്റ്ററിന്റെ മണലെഴുത്തുകൾ (കഥകളും കവിതകളും ), റീയ ജാഫറിന്റെ The age of wonders, റീമ ജാഫറിന്റെ Blooming of life എന്നീ പുസ്തകങ്ങളുടെ പ്രകാശനം വേദിയിൽ വെച്ച് നടന്നു.

വൈകീട്ട് നടന്ന സമാപന സമ്മേളനം അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു. ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, ശരത് ചന്ദ്രൻ, ലോക കേരള സഭംഗം ആർ നാഗനാഥൻ എന്നിവർ ആസംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായ സമാപന സമ്മേളനത്തിന് ജനറൽ സെക്രട്ടറി ടി.വി.ഹിക്മത് സ്വാഗതം പറഞ്ഞു. ട്രഷറർ പി.ബി.സുരേഷ്, വൈസ് പ്രസിഡന്റ് പി വി പ്രവീൺ, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കെ കെ എൽ എഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, എന്നിവർ സന്നിഹിതരായിരുന്നു. ഫെസ്റ്റിവൽ ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം സമാപന സമ്മേളനത്തിന് നന്ദി പറഞ്ഞു.

Related News