കുവൈറ്റ്‌ കെഎംസിസി മൂടാടി പഞ്ചായത്ത്‌ കൺവെൻഷൻ സംഘടിപ്പിച്ചു

  • 28/04/2025

 


“ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ് ” എന്ന പ്രമേയത്തിൽ മെയ്‌ ‌ 9 10 തിയ്യതികളിൽ നന്തിയിൽ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് മൂടാടി പഞ്ചായത്ത്‌ സമ്മേളനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുവൈത്ത് മൂടാടി പഞ്ചായത്ത്‌ കെഎംസിസി യുടെ നേതൃത്വത്തിൽ പ്രമേയ വിശദീകരണ കൺവെൻഷൻ സംഘടിപ്പിച്ചു.  
സലാം നന്തിയുടെ അധ്യക്ഷതയിൽ മഹബൂലയിൽ നടന്ന പരിപാടി കുവൈറ്റ്‌ കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.  
പഹൽഗാമിൽ വെടിയേറ്റ് മരിച്ച രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച യോഗത്തിൽ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസീസ് തിക്കോടി സമ്മേളന പ്രമേയത്തെ അധികരിച്ചു സംസാരിച്ചു. വിവിധങ്ങളായ നിയമങ്ങളിലൂടെ ന്യൂന പക്ഷങ്ങളുടെ മേൽ അധീശത്വം സ്ഥാപിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും പ്രതിലോമ ശക്തികൾക്കെതിരെ ഐക്യത്തോടെ നില കൊള്ളണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.  

കെഎംസിസി സംസ്ഥാന വൈസ്പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, കോഴിക്കോട് ജില്ലാ സെക്രട്ടറി ശരീഖ് നന്തി, കൊയിലാണ്ടി മണ്ഡലം പ്രെഡിഡന്റ് ലത്തീഫ് ടിവി, ഫവാസ്‌ ടി ടി, ഒ.കെ മുസ്തഫ, 
അഹമദ് കടലൂർ, നജീബ് കുറുക്കനാട്ട് , സംസാരിച്ചു.  

കുവൈത്തിലെത്തിയ എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്‌ റെനിൻ അഷറഫിനെ ചടങ്ങിൽ ആദരിച്ചു.  
ജമാൽ മുത്തായം അനുശോചന പ്രമേയം അവതരിപ്പിച്ചു 
മജീദ് നന്തി സ്വാഗതവും ഗഫൂർ ഹസ്നാസ് നന്ദിയും പറഞ്ഞു

Related News