വോയ്സ് കുവൈത്ത് നോർക്ക സേവനങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 29/04/2025


കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക സേവനങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജമ്മു കാശ്മീരിലെ പഹൽ ഗാമിൽ വിനോദ സഞ്ചാരികൾക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മംഗഫ് ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. 
നോർക്ക - റൂട്ട്സ് മുഖേന ലഭിക്കുന്ന സേവനങ്ങൾ:
( സാന്ത്വന, പ്രവാസി പുനരധിവാസ പദ്ധതി, നോർക്ക എമർജെൻസി ആംബുലൻസ് സർവീസ്, എമർജെൻസി റിപാട്രയേഷൻ ഫണ്ട്, പ്രവാസി സംഘങ്ങൾക്കുള്ള ധനസഹായം, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ,നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ്,പ്രവാസി രക്ഷ ഇന്ഷുറന്സ് )
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് മുഖേന ലഭിക്കുന്ന സേവനങ്ങൾ:
( പെൻഷൻ, കുടുബ പെൻഷൻ, അവശത പെൻഷൻ, മരണാനന്തര ധനസഹായം, ചികിത്സ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം,വിദ്യാഭ്യാസ ആനുകൂല്യം, പ്രവാസി ഡിവിഡന്റെ പദ്ധതി ) തുടങ്ങിയ സേവനങ്ങളെ കുറിച്ച് 
സന്തോഷ് കുമാർ.സി.എച്ച് ബോധവത്കരണ ക്ലാസ് നടത്തി.
വോയ്സ് വനിതാവേദി പ്രസിഡന്റ് സരിത രാജൻ,വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് അജിത് കുമാർ.കെ.എസ്,വോയ്സ് ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹനൻ എന്നിവർ സംസാരിച്ചു. 
ചെയർമാൻ പി.ജി.ബിനു സന്തോഷ് കുമാർ.സി.എച്ച് ന് സ്നേഹോപഹാരം നൽകി. 
വോയ്സ് ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും വോയ്സ് ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Related News