നാളെ നാട്ടിൽപോകാനിരിക്കെ പാലക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 03/05/2025

കുവൈറ്റ് സിറ്റി : പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു, പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ( 26 ) ആണ് മരണമടഞ്ഞത്. നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ജലീബ് ശുവൈഖിൽ റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ. പിതാവ് മോഹനൻ, മാതാവ് രമണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.  

Related News